CPIM Candidates for Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

WEBDUNIA

ചൊവ്വ, 27 ഫെബ്രുവരി 2024 (15:28 IST)
TM Thomas Issac, KK Shailaja, C.Raveendranath

CPIM Candidates for Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. ബിജെപി വിരുദ്ധ വോട്ടുകളെ ഒന്നിപ്പിക്കുകയാണ് സിപിഎമ്മിന്റെ രാഷ്ട്രീയ ലക്ഷ്യമെന്നും ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ പ്രയത്‌നിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ അംഗീകാരം ലഭിച്ച ശേഷമാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. 
 
ആകെയുള്ള 20 സീറ്റുകളില്‍ 15 സീറ്റുകളില്‍ സിപിഎം ജനവിധി തേടും. നാലിടത്ത് സിപിഐയും ഒരിടത്ത് കേരള കോണ്‍ഗ്രസ് എമ്മും. സിപിഎമ്മിന്റെ എല്ലാ സ്ഥാനാര്‍ഥികളും അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് ഇത്തവണ മത്സരിക്കുന്നതെന്ന പ്രത്യേകതയും ഉണ്ട്. 
 
സിപിഎം സ്ഥാനാര്‍ഥികള്‍ 
 
ആറ്റിങ്ങല്‍ - വി.ജോയ് 
 
കൊല്ലം - എം.മുകേഷ് 
 
പത്തനംതിട്ട - ടി.എം.തോമസ് ഐസക് 
 
ആലപ്പുഴ - എ.എം.ആരിഫ് 
 
ഇടുക്കി - ജോയ്‌സ് ജോര്‍ജ്ജ് 
 
എറണാകുളം - കെ.ജെ.ഷൈന്‍ 
 
പാലക്കാട് - എ.വിജയരാഘവന്‍ 
 
ആലത്തൂര്‍ - കെ.രാധാകൃഷ്ണന്‍ 
 
ചാലക്കുടി - സി.രവീന്ദ്രനാഥ്
 
പൊന്നാനി - കെ.എസ്.ഹംസ 
 
കോഴിക്കോട് - എളമരം കരീം 
 
കണ്ണൂര്‍ - എം.വി.ജയരാജന്‍ 
 
വടകര - കെ.കെ.ശൈലജ 
 
കാസര്‍ഗോഡ് - എം.വി.ബാലകൃഷ്ണന്‍ 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍