പ്രമുഖ സ്ഥാനാർത്ഥികൾ:- തോമസ് ചാഴിക്കാടൻ( കേരളാ കോൺഗ്രസ് (എം)), വി എൻ വാസവൻ (സിപിഐഎം)
കോട്ടയം ജില്ലയിലെ ആറു നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം എറണാകുളം ജില്ലയിലെ പിറവം കൂടി ചേരുന്നതാണ് കോട്ടയം ലോക്സഭാ മണ്ഡലം. 10 വട്ടം ഒപ്പം നിന്ന മണ്ഡലം തങ്ങളുടെ കോട്ടയാണെന്ന് യുഡിഎഫ് വിശ്വസിക്കുന്നത്. ആറു തവണ ചെങ്കോടി പാറിച്ചുവെന്നതാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. കേരളാ കോൺഗ്രസിന്റെ ജന്മനാട്ടിൽ പി സി തോമസിനെ സ്ഥാനാർഥിയാക്കി മത്സരം കടുപ്പിച്ചിരിക്കുകയാണ് ബിജെപിയും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ജില്ലയും എന്ന പ്രത്യേകതയുമുണ്ട് കോട്ടയത്തിന്. കോട്ടയം ജില്ലാ സെക്രട്ടറിയും മുൻ എം എൽ എയുമായ വി എൻ വാസവനെ നേരത്തെ തന്നെ പ്രഖ്യാപിച്ച എൽഡിഎഫ് പ്രചരണത്തിൽ മികച്ച പ്രചാരണമാണ് കാഴ്ച വച്ചിരുന്നത്. ഏറേ അനിശ്ചിതത്വത്തിനോടുവിൽ തോമസ് ചാഴിക്കാടനെയായിരുന്നു കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിച്ചത്. കെ എം മാണിയുടെ വിയോഗവും വോട്ടർമാരെ സ്വാധീനിക്കും എന്നാണ് കോൺഗ്രസ് പ്രവർത്തകർ കരുതുന്നത്. പി സി തോമസായിരുന്നു ബിജെപിയുടെ സ്ഥാനാർത്ഥി.
[$--lok#2019#constituency#kerala--$]
ഇഷ്ടപ്പെട്ടാൽ സ്ഥാനാർത്ഥിയെ കെട്ടിപ്പിടിച്ചു കൂടെ നിർത്തുന്നതാണ് കോട്ടയത്തിന്റെ രീതി. വിജയിക്കുന്ന സ്ഥാനാർത്ഥികൾക്കെല്ലാം നല്ല ഭൂരിപക്ഷം കൊടുക്കും. ആരാവും കോട്ടയത്തിന്റെ മനസ്സിൽ ചേക്കേറുക എന്നതാണ് ഇത്തവണത്തെ ചോദ്യം.
കേരളത്തിൽ 20 ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. യുഡിഎഫും എൽഡിഎഫും ഇരുപത് സീറ്റുകളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു.ശശി തരൂർ, രാഹുൽ ഗാന്ധി, പി കെ ശ്രീമതി, ആന്റോ ആന്റണി തുടങ്ങി നേതാക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. 2014 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 12 സീറ്റുകളും എൽഡിഎഫ് 8 സീറ്റുകളുമാണ് നേടിയത്.