മണ്ഡലത്തിലും പാർലമെന്റിലും മികച്ച പ്രകടനം! കണ്ണൂർ വീണ്ടും പികെ ശ്രീമതി നേടുമോ?

Webdunia
വ്യാഴം, 14 മാര്‍ച്ച് 2019 (18:02 IST)
ഇക്കുറിയും പി കെ ശ്രീമതിയാണ് കണ്ണൂർ നിയോജക മണ്ഡലത്തിൽ നിന്നും സിപിഎമ്മിനെ പ്രതിനിധീകരിച്ചു മത്സരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ശക്തനായ നേതാവ് കെ സുധാകരനെ 6000ൽ പരം വോട്ടുകൾക്കാണ് പികെ ശ്രീമതി തറപറ്റിച്ചത്. പാർലമെന്റിലും മികച്ച പ്രകടനമാണ് ശ്രീമതി കാഴ്ച വച്ചത്. 
 
ഫണ്ട് ചെലവഴിക്കുന്ന കാര്യത്തിലും പദ്ധതി നിര്‍വ്വഹണത്തിന്റെ കാര്യത്തിലും ഭേദപ്പെട്ട പ്രകടനം തന്നെയാണ് പികെ ശ്രീമതി കാഴ്ചവച്ചത്. ലോക്‌സഭയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളിൽ 161 ചര്‍ച്ചകളിൽ പങ്കെടുത്തു. 77 ശതമാനം എന്ന സംസ്ഥാന ശരാശരി ഹാജര്‍ നിലയ്‌ക്കൊപ്പം തന്നെയാണ് പികെ ശ്രീമതിയുടെ ഹാജര്‍ നിലയും. എങ്കിലും ഒരൊറ്റ സ്വകാര്യ ബില്‍ പോലും അവതരിപ്പിച്ചിട്ടില്ല എന്നത് ഒരു പോരായ്മ തന്നെയാണ്. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന കാര്യത്തില്‍ പികെ ശ്രീമതി മുന്‍പന്തിയില്‍ തന്നെയാണ്. 479 ചോദ്യങ്ങളാണ് ഇക്കാലയളവിൽ സഭയിൽ ചോദിച്ചിരിക്കുന്നത്.
 
 ദേശീയ ശരാശരി ഇക്കാര്യത്തില്‍ 273 ഉം സംസ്ഥാന ശരാശരി 398 ഉം ആണ്. 2.95 കോടിയുടെ വികസന പദ്ധതികളാണ് ഇതുവരെ മണ്ഡലത്തില്‍ നടപ്പാക്കിയിട്ടുണ്ട്. കണ്ണൂർ വിമാനത്താവളം പ്രവർത്തന സജ്ജമായത് എംപി എന്ന നിലയിൽ പികെ ശ്രീമതിക്ക് അനുകൂല ഘടകമാണ്. മുന്നോക്ക സമുദായ വോട്ടുകളും സ്വാധീനിച്ചേക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article