മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ടോം വടക്കന്‍ ബി.ജെ.പിയില്‍ ചേര്‍ന്ന വാര്‍ത്തയില്‍ പ്രതികരണവുമായി സംവിധായകന്‍ ആഷിഖ് അബു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്ന് ടോം വടക്കന്‍ അംഗത്വം സ്വീകരിക്കുന്ന ചിത്രം പങ്കുവെച്ച് ഈ ചിത്രം നിരാശപ്പെടുത്തുന്നുവെന്നും കോണ്‍ഗ്രസ് തകരരുത് എന്ന് ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ആഷിഖ് അബു ഫേസ്ബുക്കില്‍ കുറിച്ചത്.
ദേശസ്നേഹം കൊണ്ടാണ് ബി.ജെ.പിയില്‍ ചേര്‍ന്നതെന്നായിരുന്നു ടോം വടക്കന്റെ പ്രതികരണം. പുല്‍വാമ അക്രമണ സമയത്തെ കോണ്‍ഗ്രസിന്റെ പ്രസ്താവന വേദനിപ്പിച്ചെന്നും ടോം വടക്കന്‍ പറഞ്ഞിരുന്നു.
എ.ഐ.സി.സി മുന്‍ വക്താവായ ടോം വടക്കന്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കോണ്‍ഗ്രസില്‍ കുടുംബ വാഴ്ചയാണെന്നായിരുന്നു ടോം വടക്കന്‍ പറഞ്ഞത്.