വനിതാ മതിലും നവോത്ഥാനവും പ്രസംഗിക്കും പക്ഷേ, സ്ഥാനാർഥി പട്ടികയിൽ സ്‌ത്രീകളുടെ എണ്ണം രണ്ട്; മാതൃകയാക്കാം മമതയെ

ബുധന്‍, 13 മാര്‍ച്ച് 2019 (15:21 IST)
ഇടതുപക്ഷ ജനാതിപത്യ മുന്നണിയും, ഐക്യജനാതിപത്യ മുന്നണിയും സ്ഥാനാർത്ഥി നിർണ്ണയം നടത്തി കൊണ്ടിരിക്കുകയാണ്. എൽഡിഎഫിന്റെ പട്ടിക പ്രഖ്യാപിച്ചു കഴിഞ്ഞു. യുഡിഎഫിന്റെ ഉടൻ പ്രഖ്യാപിക്കും. എൽഡിഎഫിന്റെ പട്ടികയിൽ രണ്ടു സ്ത്രീകൾ മാത്രമേയുളളൂ. വനിതാ മതിലും സ്ത്രീ മുന്നേറ്റവും നടപ്പിലാക്കാൻ മുന്നിൽ നിന്ന പാർട്ടിയുടെ പട്ടികയിൽ ഉളളതു വെറും രണ്ടു സ്ത്രീകൾ മാത്രമാണ്. ഈയവസരത്തിലാണ് മമതാ ബാനർജി കൈക്കൊണ്ട തീരുമാനം സ്വീകാര്യത നേടുന്നത്. 
 
ലോക്സഭയിലേക്ക് തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മല്‍സരിക്കുന്നവരില്‍ 40.5 ശതമാനവും വനിതകളായിരിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഇന്നലെയാണ് പ്രഖ്യാപിച്ചത്. ആകെയുള്ള 42 സീറ്റില്‍ 41% വനിതകള്‍ക്ക് നല്‍കിയാണ് ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പട്ടിക പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ പാർട്ടികളെയും വെല്ലുവിളിക്കുക കൂടിയാണ് മമതാ ബാനർജി ചെയ്തത്. ഞങ്ങള്‍ക്ക് 41 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളുണ്ട്. പലരും വനിതാ സംവരണത്തിന് വേണ്ടി സംസാരിക്കുന്നു. പക്ഷെ ഞങ്ങള്‍ക്ക് അത് പ്രഖ്യാപിക്കേണ്ട കാര്യമില്ല. അഭിമാന മൂഹൂര്‍ത്തമാണിതെന്നാണ് അവർ പറഞ്ഞത്. 
 
കേരളത്തിൽ വനിതാ മുന്നേറ്റത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും വാതോരാതെ സംസാരിച്ചവരായിരുന്നു എൽഡിഎഫ്. അന്തിമ പട്ടിക പുറത്തുവന്നപ്പോൾ വനിതാ സ്ഥാനാർത്ഥികൾ രണ്ടുപേർ മാത്രമാണ് ഉളളത്. കോണ്‍ഗ്രസിലെ വനിതാ പ്രാതിനിധ്യം എന്താകും എന്നതാണ് ഇനി അടുത്ത ചോദ്യം. എന്തായാലും മമതയെ അഭിനന്ദിക്കാതെ നിർവ്വാഹമില്ല. ചിലരുടെ പ്രവർത്തികൾ വാക്കുകളിൽ ഒതുങ്ങുമ്പോൾ ചിലർ അത് പ്രാവർത്തികമാക്കും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍