വടകരയിലെ സിപിഎം സ്ഥാനാർത്ഥിയും കണ്ണൂർ മുൻ സിപിഎം ജില്ലാ സെക്രട്ടറിയുമായ പി ജയരാജനെ കൊലയാളിയെന്ന് വിളിച്ച് ആപേക്ഷിച്ചുവെന്ന പരാതിയിൽ ആർഎംപി നേതാവ് കെ കെ രമയ്ക്കെതിരെ കേസെടുത്തു. രമക്കെതിരെ കേസെടുക്കാൻ വടകര ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ പരാതിയിലാണ് നടപടി.
കോഴിക്കോട് ആര്‍എംപി യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനം നടത്തിയപ്പോഴാണ് പി ജയരാജന്‍ ‘കൊലയാളി’യാണെന്ന് കെ കെ രമ പറഞ്ഞത്. ഇത് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാനുള്ള പ്രസ്താവനയാണെന്നും ജയരാജനെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.