രാഹുൽ മത്സരിക്കുന്നത് ആരെ തോൽപ്പിക്കാൻ? വയനാട്ടിലെ കാര്യം ഉടൻ തീരുമാനിക്കും: ശ്രീധരൻപിള്ള

Webdunia
തിങ്കള്‍, 1 ഏപ്രില്‍ 2019 (11:04 IST)
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിൽ എൻഡിഎ ശക്തമായ പോരാട്ടം കാഴ്ച്ചവയ്ക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള. ശക്തനായ സ്ഥാനാർത്ഥിയെയാവും എൻഡിഎ രാഹുലിനെതിരെ നിർത്തുക എന്ന് പറഞ്ഞ ശ്രീധരൻപിള്ള നിലവിലെ സ്ഥാനാർത്ഥി മാറുമെന്ന സൂചനയും നൽകി. സ്ഥാനാർത്ഥി നിർണ്ണയം സംബന്ധിച്ച് ബിജെപി കേന്ദ്ര നേതൃത്വം ഇന്ന് തന്നെ തീരുമാനമെടുക്കും.
 
രാഹുൽ ഗാന്ധി ആരെ തോൽപ്പിക്കാനാണ് വയനാട്ടിൽ മത്സരിക്കുന്നതെന്ന് വ്യക്തമാക്കണം. നരേന്ദ്രമോദിയെ തോൽപ്പിക്കാനാണോ ഇവിടെ മത്സരിക്കുന്നത്. അതോ മത്സരം കമ്മ്യൂണിസ്റ്റ് പാർട്ടിയുമായാണോ. ഇക്കാര്യം രാഹുൽ ഗാന്ധി വ്യക്തമാക്കണമെന്നും ശ്രീധരൻപിള്ള കൂട്ടിച്ചേർത്തു. വയനാട്ടിൽ ബിജെപി മത്സരിക്കണോ ബിഡിജെഎസ് മത്സരിക്കണോ എന്ന് പാർട്ടി കേന്ദ്രനേതൃത്വ തീരുമാനിക്കുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
 
രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയാകുന്നതോടെ ബിഡിജെഎസ് പ്രഖ്യാപിച്ച സ്ഥാനാർത്ഥി പൈലി വാത്യാട്ട് മാറും. ബിഡിജെഎസ് അധ്യക്ഷനായ തുഷാർ വെള്ളാപ്പള്ളി, ബിജെപി നേതാക്കളായ തുഷാർ വെള്ളാപ്പള്ളി, സുരേഷ് ഗോപി എംപി എന്നിവരുടെ പേരുകളാണ് ഇപ്പോൾ പരിഗണനയിലുള്ളത്. കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറിയ ടോം വടക്കനെ മത്സരിപ്പിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article