വയനാട്; രാഹുൽ ‘യേസ്’ പറഞ്ഞതിന്റെ 6 കാരണങ്ങൾ

തിങ്കള്‍, 1 ഏപ്രില്‍ 2019 (09:49 IST)
ഏറെ നാളത്തെ അനിശ്ചിത്വത്തിന് വിരാമമിട്ടുകൊണ്ടാണ് വയനാട്ടി രാഹുൽ ഗാന്ധി മത്സരിക്കും എന്ന അന്തിമ തീരുമാനം ഇന്നലെ കേന്ദ്രഘടകം അറിയിച്ചത്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ഒരു മണ്ഡലത്തിൽ നിന്നുമുള്ള മത്സരിക്കണം എന്നുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനത്തിനൊടുവിലാണ് വയനാട് പരിഗണനയിലെത്തിയത്.  
 
അമേഠിക്കു പുറമേയാണ് വയനാടും രാഹുൽ തെരഞ്ഞെടുത്തത്. രാഹുൽ തന്റെ രണ്ടാം മണ്ഡലമായി വയനാട് തിരഞ്ഞെടുത്തതിന്റെ പിന്നിലെ 5 പ്രധാന കാരണങ്ങളിൽ ചിലത്: 
 
1. കർഷകരും പാവപ്പെട്ടവരും ആദിവാസികളും കൂടുതലുള്ള മണ്ഡലം, പാവപ്പെട്ടവരുടെ നേതാവ് എന്ന പ്രതിച്ഛായ കൂടുതൽ ഊട്ടി ഉറപ്പിക്കുന്നതിനുള്ള ശ്രമം. 
 
2. ഒരിക്കലും നിറം മാറിയിട്ടില്ലാത്ത മണ്ഡലമണ് വയനാട്. എപ്പോഴും കോൺഗ്രസിനൊപ്പം നിലയുറപ്പിച്ച മണ്ഡലം ഇത്തവണയും ചതിക്കില്ലെന്ന വിശ്വാസം.  
 
3. രണ്ടു സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന ഏക ജില്ലയാണ് വയനാട്. അതിനാൽ മൂന്നിടങ്ങളിലും ശക്തമായ സ്വാധീനം ചെലുത്താൻ കഴിയുമെന്ന ആത്മവിശ്വാസം. 
 
4. യുഡിഎഫിലെ ഘടകകക്ഷികൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കുമെന്ന ഉറപ്പ്.
 
5. അമേഠിയിൽ ഇത്തണവന കാര്യങ്ങൾ അത്ര എളുപ്പമല്ല എന്നു തന്നെയണ് കോൺഗ്രസിന്റെ വിലയിരുത്തൽ. സ്മൃതി ഇറാനി മണ്ഡത്തിൽ കൂടുതൽ ശക്തയായിട്ടുണ്ട് എന്നതിനാൽ സഭക്കുള്ളിൽ രാഹുലിന്റെ സനിധ്യം ഉറപ്പു വരുത്തുന്നതിനുകൂടിയാണ് കോൺഗ്രസിന്റെ കേരളത്തിലെ കോട്ടയിൽ തന്നെ രാഹുൽ മത്സരിക്കാൻ തയ്യാറെടുക്കുന്നത്.
 
6. ദക്ഷിണേന്ത്യയിൽനിന്നും കോൺഗ്രസിന് കൂടുതൽ സീറ്റുകൾ ഉറപ്പു വരുത്തേണ്ടതുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു കാരണം. എന്നാൽ മാത്രമേ ബി ജെ പിയോട് എതിരിടാൻ കോൺഗ്രസിന് സാധിക്കൂ. രാഹുൽ കേരളത്തിൽ മത്സരിക്കുക വഴി. കേരളത്തിന് പുറമെ തമിഴ് നാട്ടിലും കർണ്ണാടകയിലും കൂടുതൽ സീറ്റുകൾ ലഭിക്കും എന്നാണ് കോൺഗ്രസിന്റെ വിലയിരുത്തൽ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍