കൊച്ചിയിലെത്തുന്ന പ്രവാസികളെ പരിശോധിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുന്നു

ഗേളി ഇമ്മാനുവല്‍
ബുധന്‍, 6 മെയ് 2020 (12:28 IST)
നാളെ മുതല്‍ കൊച്ചിയിലെത്തുന്ന പ്രവാസികളെ നിരീക്ഷിക്കാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുന്നു. നാളെ ദോഹയില്‍ നിന്നും അബുദാബിയില്‍ നിന്നും 400പേരാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്നത്. അബുദാബിയില്‍ നിന്നുള്ള ആദ്യ വിമാനം രാത്രി 9.40നാണ് എത്തുന്നത്.

യുഎഇയില്‍ നിന്നുള്ളവരെ കൊവിഡ് പരിശോധനയ്ക്കു ശേഷമേ വിമാനത്തില്‍ കയറ്റുകയുള്ളുവെന്ന് യുഎഇ എംബസി അറിയിച്ചിട്ടുണ്ട്.
 
ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുന്നതുവഴി കൊവിഡ് പരിശോധന കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ വിചാരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഇപ്പോള്‍ നടത്തുന്ന സംവിധാനം മികച്ചതാണെന്നു കണ്ടാല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ക്യൂആര്‍ കോഡ് സംവിധാനം വ്യാപിപ്പിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Next Article