വില കുറഞ്ഞ ഇലക്ട്രിക് കാറിനെ വിപണിയിലെത്തിയ്ക്കാൻ എംജി

Webdunia
ബുധന്‍, 6 മെയ് 2020 (12:00 IST)
ഇന്ത്യൻ വിപണിയിൽ മറ്റൊരു ഇലക്ട്രിക് കാറിനെ അവതരിപ്പിയ്ക്കാൻ ഐകോണിക് ബ്രിട്ടീഷ് ബ്രാൻഡ് എംജി. എംജി Zs ഇലക്ട്രിക് എസ്‌യുവിയ്ക്ക് ലഭിയ്ക്കുന്ന മികച്ച പ്രതികരണമാണ് കുറഞ്ഞ വിലയിൽ കൂടുതൽ സ്വീകാര്യമായ ഇലക്ട്രിക് കാറിനെ വിപണിയിലെത്തിയ്ക്കാൻ പ്രേരകം. 3000 ബുക്കിങ്ങുകളാണ് എംജി Zs ഇലക്ട്രിക് സ്വന്തമാക്കിയത്. 400 യൂണിറ്റുകൾ ഇതിനോടകം തന്നെ നിരത്തുകളിൽ എത്തിയ്ക്കുകയും ചെയ്തു.    
കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാറിനെ ഇന്ത്യയിൽ അവതരിപ്പിയ്ക്കുന്നതിനെ കുറിച്ച് ഡൽഹി ഓട്ടോ എക്സ്പോയിൽ തന്നെ എംജി സൂചന നകിയിരുന്നു. 10 ലക്ഷത്തിൽ താഴെയാണ് ഈ വാഹനത്തിന്റെ വില പ്രതീക്ഷിയ്ക്കപ്പെടുന്നത്. വാഹനത്തിന്റെ നിർമ്മാണം ആരംഭിയ്ക്കുന്നതിന് മുന്നോടിയായി രാജ്യത്ത് ഒരു ബാറ്ററി അസംബ്ലിങ് പ്ലാന്റ് ആരംഭിയ്ക്കാൻ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിനായി 5000 കോടി നിക്ഷേപം നടത്തും. പ്രാദേശികമായി തന്നെ വാഹനം നിർമ്മിയ്ക്കുന്നതിനും, വില നിയന്ത്രിച്ച് നിർത്തുന്നതിനുമാണ് ഇത്.  

അനുബന്ധ വാര്‍ത്തകള്‍

Next Article