‘കേരളത്തിൽ പശുവിനെ കൊല്ലുന്നവരെ അതേ വാളുപയോഗിച്ച് വെട്ടണം’ - വർഗീയ കലാപത്തിന് അഹ്വാനം ചെയ്ത് സംഘപരിവാർ

Webdunia
ശനി, 28 ഏപ്രില്‍ 2018 (08:51 IST)
കേരളത്തിൽ വർഗീയ കലാപത്തിന് ആഹ്വാനം ചെയ്ത് സംഘപരിവാർ. ലൌ ജിഹാദിനു വരുന്നവരുടെ കഴുത്തറുക്കാൻ സ്ത്രീകൾ തയ്യാറാകണമെന്നും ഇതിനായി ഹിന്ദു സഹോദരന്മാർ പെങ്ങന്മാർക്ക് ‘വാൾ’ സമ്മാനമായി നൽകണമെന്നും വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സ്വാധി സരസ്വതി.
 
ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാവീടുകളിലും വെക്കണം. ലൌ ജിഹാദികൾ സ്ത്രീകളെ നോക്കിയാൽ ആ നിമിഷം അവരുടെ തലയറുക്കണം എന്ന് സ്വാധി ആഹ്വാനം ചെയ്തു. കാസര്‍കോട് ബദിയടുക്കയില്‍ നടന്ന വിരാറ്റ് ഹിന്ദു സമാജോത്സവം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
 
നിങ്ങളെല്ലാം പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങള്‍. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണം. പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ താമസിക്കാന്‍ അവകാശമില്ല. കേരളത്തില്‍ പശുവിനെ കൊല്ലുന്നവരെയും വെട്ടാന്‍ തയ്യാറാവണമെന്നും അവർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article