മാതാപിതാക്കളും സഹോദരിയും നോക്കിനില്‍ക്ക കൗമാരാക്കാരന്‍ പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്തി; പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍
ബുധന്‍, 25 ഏപ്രില്‍ 2018 (16:06 IST)
ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നു.
മാതാപിതാക്കളും സഹോദരിയും നോക്കിനില്‍ക്ക പതിമൂന്നുകാരിയെ പതിനാറുകാരന്‍ ക്രൂരമായി മാനഭംഗപ്പെടുത്തിയെന്ന റിപ്പോര്‍ട്ടാണ് യുപിയില്‍ നിന്നും ഒടുവില്‍ പുറത്തുവരുന്നത്.
അയല്‍വാസിയായ പെണ്‍കുട്ടിയെയാണ് സ്വന്തം മാതാപിതാക്കളും സഹോദരിയും നോക്കി നില്‍ക്കെ കൗമാരാക്കാരന്‍ പീഡിപ്പിച്ചത്. വിവരം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണപ്പെടുത്തിയ പതിനാറുകാരന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്‌തു.
ക്രൂര പീഡത്തിനത്തില്‍ അവശയായ പെണ്‍കുട്ടി വീട്ടില്‍ എത്തി പീഡനവിവരം മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പീഡനത്തില്‍ പരുക്കേറ്റ പെണ്‍കുട്ടി ഗുരുതരാവസ്ഥയിലാണ്. കൂടുതല്‍ ചികിത്സയ്‌ക്കായി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ ലാല ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പതിനാറുകാരനെ പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ പോക്‍സോ നിയമപ്രകാരം കേസെടുത്തു.