സഹപാഠിയുടെ കൊടും ചതി; ഓടുന്ന കാറിൽ പതിനാറുകാരി കൂട്ടമാനഭംഗത്തിനിരയായി
ഓടുന്ന കാറിൽ പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഗ്രേറ്റർ നോയിഡയില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. മൂവര്‍ സംഘമാണ് മയക്കു മരുന്ന് നല്കിയ ശേഷമാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.
കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തു. പ്രതികളിലൊരാള്‍ ഒളിവിലാണ്. പ്രതികളിലൊരാള്‍ പെണ്‍കുട്ടിയുടെ സഹപാഠിയാണെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടിയെ സഹപാഠിയാണ് കാറിൽ വിളിച്ചു കയറ്റിയത്. തുടര്‍ന്ന് മയക്കു മരുന്ന് ചേര്‍ത്ത വെള്ളം നല്കി പെണ്‍കുട്ടിയെ പ്രതികള്‍ ലൈംഗികമായി ഉപയോഗിച്ചു.
ക്രൂര പീഡനത്തില്‍ അവശയായ പെണ്‍കുട്ടിയെ പ്രതികള്‍ വഴിയരുകില്‍ ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരിന്നു. സംഭവത്തിലെ പ്രതികളായ മൂന്നു പേർക്കെതിരേ പോസ്കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് പീഡനത്തിനിരയായ പെണ്‍കുട്ടി.