‘എന്റെ അമ്മയക്ക് പ്രിയപ്പെട്ട പെരുമ്പാവൂര്‍ ഇന്ന് അറിയപ്പെടുന്നത് ജിഷ എന്ന സഹോദരിക്ക് സംഭവിച്ച ദാരുണമായ ദുരന്തത്തിന്റെ പേരിലാണ്’ - വികാരഭരിതമായി ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പെരുമ്പാവൂരില്‍ ക്രൂരമായ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയ്ക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് നടന്‍ ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്റെ അമ്മ തമിഴ്നാട്ടിൽ നിന്നും പെരുമ്പാവൂരിൽ വന്ന ശേഷം, അമ്മയക്ക് സ്വന്തം നാടിനെക്കാൾ കൂടുതൽ പ്രിയപ്പെട്ടതായിരുന്നു ഞങ്ങളുടെ പെരുമ്പാവൂർ. എന്നാല്‍ ഇന്ന് ലോകം മുഴുവൻ പെരുമ്പാവൂരിനെ പറ്റി ചർച്ച ചെയ്യുന്നത് ജിഷ എന്ന സഹോദരിക്ക് സംഭവിച്ച ദാരുണമായ ദുരന്തത്തെ കുറിച്ചാണെന്ന് ജയറാം പറയുന്നു.
ഒരുപാട് സങ്കടവും അമർഷവും തോന്നുന്നുവെന്നും ജിഷക്ക് സംഭവിച്ച് ഈ ദുരന്തത്തിന് കാരണക്കാരായവന് നിയമം ഒരു പഴുതും കൂടാതെ ശിക്ഷ നടപ്പാക്കുമെന്ന് വിശ്വസിക്കുന്നുവെന്നും ജയറാം പറയുന്നു.
ജയറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
എന്റെ അമ്മ തമിഴ നാട്ടിൽ നിന്നും പെരുമ്പാവൂരിൽ വന്ന ശേഷം, അമ്മയക്ക് സ്വന്തം നാടിനെക്കാൾ കൂടുതൽ പ്രിയപ്പെട്ടതായിരുന്നു ഞങ്ങളുടെ പെരുമ്പാവൂർ. അമ്മയുടെ അവസാന നാളുകളിലും അമ്മ പെരുമ്പാവൂരിനെ കുറിച്ച് തന്നെ സംസാരിക്കുമായിരുന്നു. എന്റെ സഹോദരി ജനിച്ച് വളർന്ന പെരുമ്പാവൂർ. എന്നെ ഞാനാക്കിയ പെരുമ്പാവൂർ. നാനാജാതി മതസ്ഥർ ഇത്രേയും ഒത്തൊരുമയോടു കൂടി ജീവിക്കുന്ന പെരുമ്പാവൂർ എന്ന് ഞാനെപ്പോഴും അഹങ്കാരത്തോടെ പറയുന്ന പെരുമ്പാവൂർ. പക്ഷെ ഇന്ന് ലോകം മുഴുവൻ പെരുമ്പാവൂരിനെ പറ്റി ചർച്ച ചെയ്യുന്നത് ജിഷ എന്ന സഹോദരിക്ക് സംഭവിച്ച ദാരുണമായ ദുരന്തത്തെ കുറിച്ചാണ്. ജിഷക്ക് സംഭവിച്ചത് ഹൃദയഭേദകമാണ്. ഒരുപാട് സങ്കടവും അമർഷവും തോന്നുന്നു. ജിഷക്ക് സംഭവിച്ച് ഈ ദുരന്തത്തിന് കാരണക്കാരായവന് നിയമം ഒരു പഴുതും കൂടാതെ ശിക്ഷ നടപ്പാക്കുമെന്ന് വിശ്വസിക്കുന്നു. ഞങ്ങളുടെ സഹോദരി ജിഷയുടെ ആത്മാവിന് ശാന്തി ലഭിക്കാൻ ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കുന്നു.