മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിൽ ഭാര്യ പരാതിപ്പെട്ടു, മൊബൈൽ ടവറിന് മുകളിൽ യുവാവ് തൂങ്ങി മരിച്ചു

Webdunia
വ്യാഴം, 24 ജൂണ്‍ 2021 (17:52 IST)
മാവേലിക്കരയിൽ ബിഎസ്എൻഎൽ മൊബൈൽ ടവറിന് മുകളിൽ യുവാവ് തൂങ്ങിമരിച്ചു. മാവേലിക്കര സ്വദേശി ശ്യാംകുമാർ(ഗണപതി-33) ആണ് മരിച്ചത്. യുവാവിനെ താഴെയിറക്കാൻ ഫയർഫോഴ്‌സും പോലീസും ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
 
മദ്യപിച്ച് ബഹളമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്‌ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. ഇയാൾ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഭാര്യ പരാതി നൽകിയിരുന്നു.ഇതേ തുടർന്നാണ് ഇയാൾ ടവറിന് മുകളിൽ കയറിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.45നാണ് ശ്യാംകുമാർ പൊലീസ് സ്റ്റേഷന് എതിർവശത്തുള്ള ബിഎസ്എൻഎൽ ഓഫിസ് കെട്ടിടത്തിന്റെ ടെറസിന് മുകളിൽ കയറിയത്. ലുങ്കി ടവറിൽ കെട്ടിയാണ് ആത്മഹത്യ ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

Next Article