പ്രണയം നിരസിച്ചു; കൊല്ലത്ത് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു

Webdunia
തിങ്കള്‍, 1 ജൂലൈ 2019 (07:59 IST)
കൊല്ലം ശാസ്താംകോട്ടയിൽ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
 
ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് പ്രണയാഭ്യർത്ഥന നിരസിച്ച യുവതിക്കെതിരെ ആക്രമണം നടത്തിയത്. പെൺകുട്ടിയുടെ വീടിന്‍റെ ഓടിളക്കി അകത്ത് കയറിയാണ് അനന്തു ആക്രമണം നടത്തിയത്. കുത്തിയ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ നടത്തുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article