രണ്ട് ദിവസം മദ്യം കിട്ടിയില്ല, തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്‌തു

അഭിറാം മനോഹർ
വെള്ളി, 27 മാര്‍ച്ച് 2020 (08:57 IST)
സംസ്ഥാനത്ത് മദ്യശാലകൾ അടച്ചതിനെ തുടർന്ന് തൃശൂരിൽ യുവാവ് ആത്മഹത്യ ചെയ്‌തു. തൃശൂർ കുന്ദംകുളത്തിനടുത്ത് തൂവാനൂർ സ്വദേശിയായ കുളങ്ങര വീട്ടിൽ സനോജാണ് (38) മരിച്ചത്. ഇയാൾ മദ്യം കിട്ടാത്തതിനെ തുടർന്ന് രണ്ട് ദിവസമായി കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.സംസ്ഥാനത്ത് കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നെങ്കിലും നേരത്തെ ബെവ്കോ ഔട്ട്ലറ്റുകളും ബാറുകളും തുറന്നു പ്രവർത്തിച്ചിരുന്നു. ഇത് പിന്നീട് ബെവ്കോ ഔട്ട്ലറ്റുകളായി ചുരുങ്ങി.
 
പ്രധാനമന്ത്രി നരേന്ദ്രമോദി രജ്യമൊട്ടാകെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്തെ എല്ലാ മദ്യശാലകളും അടച്ചത്. നാല് ദിവസമായി സംസ്ഥാനത്ത് മദ്യശാലകൾ അടഞ്ഞുകിടക്കുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article