28 പേർക്ക് കൂടി കോവിഡ് 19, സംസ്ഥാനം അടച്ചിടാൻ തീരുമാനം, സമൂഹ വ്യാപനം ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് 28 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 25 പേരും വിദേശരാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 95 ആയീ. 64,320 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്.രോബാധിതരുടെ എണ്ണം ക്രമാധീതമായി വർധിച്ചതോടെ സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതേസമയം സംസ്ഥാനത്ത് സമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാാക്കി.
മാർച്ച് 31 വരെ സംസ്ഥാനം അടച്ചിടും. പൊതുഗതാഗത സംവിധാനങ്ങൾ ഉണ്ടായിരിക്കില്ല. എന്നാൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കും. സംസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചിടും.അളുകൾ അനാവശ്യമായി പുറത്തിറങ്ങരുത്, കാസർഗോഡ് ജില്ലയിൽ ആളുകൾ പുറത്തിറങ്ങിയാൽ അറസ്റ്റ് ചെയ്യും. നിരീക്ഷണത്തിൽ ഉള്ളവർ പുറത്തിറങ്ങുന്നുണ്ടോ എന്ന് ടെലികോം ദാതാക്കളുടെ സഹായത്തോടെ ഉറപ്പാക്കും.
മെഡികൽ സ്റ്റോറുകൾ ഒഴികെയുള്ള മറ്റെല്ലാ സ്ഥാപനങ്ങളും അടച്ചിടും, ഹോട്ടലുകളും റെസ്റ്റോറെന്റുകളും അടച്ചിടും, ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രമായിരിക്കും പ്രവർത്തിക്കുക. പെട്രോൾ പമ്പുകൾ തുറന്നു പ്രവർത്തിക്കും. എൽപിജി വിതരണത്തിനും നിയന്ത്രണം ഉണ്ടാകില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരെ നിർബന്ധിത നിരീക്ഷണത്തിലാക്കും. അന്യ സംസ്ഥാന തൊഴിലാളികൾക്ക് താമസിക്കാൻ പ്രത്യേക സൗകര്യം ഒരുക്കും ഇവർക്ക് ഭക്ഷണം ഉറപ്പാക്കും. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങുമ്പോൾ കൃത്യമായ അകലം പാലിക്കണം എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.