കൊവിഡ് 19: ജയിലുകളിലെ തിരക്ക് കുറയ്‌ക്കാൻ തടവുകാർക്ക് പരോൾ നൽകണമെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ

തിങ്കള്‍, 23 മാര്‍ച്ച് 2020 (15:30 IST)
കൊറോണ പടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ജയിലുകളിലെ തിരക്ക് കുറയ്‌ക്കുന്നതിനയി തടവുകാർക്ക് പരോളോ,ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് സുപ്രീം കോടതി.ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിച്ചവര്‍ക്കും വിചാരണ തടവുകാര്‍ക്കും ആണ് പരോളോ  ഇടക്കാല ജാമ്യമോ അനുവദിക്കണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചത്.
 
പരോള്‍ നല്‍കേണ്ടവരുടെ പട്ടിക തയ്യാര്‍ ആക്കാന്‍ സംസ്ഥാനങ്ങളില്‍ ഉന്നതതല സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ലീഗല്‍ സര്‍വ്വീസ് അതോറിറ്റി ചെയര്‍മാന്‍ ആയിരിക്കണം സമിതിയുടെ അധ്യക്ഷന്‍. സംസ്ഥാന ആഭ്യന്തര സെക്രട്ടറി,ജയിലുകളുടെ ചുമതല ഉളള ഡയറക്ടര്‍ ജനറല്‍ എന്നിവര്‍ ആകും സമിതിയിലെ മറ്റ് അംഗങ്ങള്‍.അതേസമയം ജയിലുകളിൽ കൊറോണ വൈറസ് പടരുന്നത് തടയാനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് സംസ്ഥാന സർക്കാരുകളോട് നിർദേശിച്ചിട്ടുണ്ട്. തടവ് പുള്ളികള്‍ക്ക് മാസ്‌കുകളും, സാനിറ്ററൈസുകളും ലഭ്യമാക്കമ്മെന്നും സുപ്രീം കോടതി വ്യക്തമാക്കി.
 
ഇതിനിടെ തിരക്ക് കുറയ്ക്കുന്നതിനായി ജയില്‍ പുള്ളികള്‍ക്ക്‌ വീഡിയോ കോണ്‍ഫെറന്‍സിലൂടെ കുടുംബാംഗങ്ങളും ആയി സംസാരിക്കാന്‍ ഉള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.തടവുകാരുടെ അച്ചൻ, അമ്മ ഭർത്താവ്,ഭാര്യ,കുട്ടികൾ എന്നിവർക്കാകും ഈ സൗകര്യം ഏർപ്പെടുത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍