ജനത കർഫ്യൂ; ഒറ്റ ദിവസം കൊണ്ട് കേരളം വാങ്ങി കുടിച്ചത് 76.6 കോടിയുടെ മദ്യം, മലയാളി ഡാ!

അനു മുരളി

ബുധന്‍, 25 മാര്‍ച്ച് 2020 (15:01 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മാർച്ച് 22നു പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനത കർഫ്യൂ ഇന്ത്യൻ ജനത ഒന്നടങ്കം വിജയിപ്പിക്കുകയായിരുന്നു. രാവിലെ ഏഴ് മണി മുതൽ രാത്രി 9 വരെയായിരുന്നു കർഫ്യു. എന്നാൽ, കർഫ്യൂന്റെ തലേദിവസം മലയാളികൾ കുടിച്ച് തീർത്ത മദ്യത്തിന്റെ കണക്കുകൾ പുറത്ത്. പുതിയൊരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് മലയാളികൾ.
 
21ന് സംസ്ഥാനത്തെ ബവ്റിജസ് ഷോപ്പുകളിലൂടെ വിറ്റത് 63.92 കോടി രൂപയുടെ മദ്യം. വെയർഹൗസുകളിലൂടെ വിറ്റത് 12.68 കോടിയുടെ മദ്യം. കഴിഞ്ഞവർഷം ഇതേദിവസം ബവ്റിജസ് ഔട്ട്ലറ്റിലൂടെ വിറ്റത് 29.23 കോടിയുടെ മദ്യ‌മാണ്. വിൽപനയിലെ വർധന 118.68% വർധനവ് ആണുള്ളത്.
 
265 മദ്യവിൽപനശാലകളാണു ബവ്റിജസ് കോർപറേഷനുള്ളത്. കൺസ്യൂമർഫെഡിന്റെ 36 മദ്യവിൽപനശാലകളുടെ കണക്ക് ലഭിച്ചിച്ചിട്ടില്ല. ശരാരി 26 കോടി രൂപയുടെ മദ്യവിൽപ്പനയാണ് ഒരു ദിവസം സംസ്ഥാനത്ത് നടക്കുന്നത്. എന്നാൽ, വിൽപ്പനക്കാരുടെ ഊഹങ്ങളും മറികടക്കുന്നതായിരുന്നു കർഫ്യൂന്റെ തലേദിവസത്തെ വിൽപ്പന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍