ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞു; കൊച്ചി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്ത് പൊലീസ്

അനു മുരളി

ചൊവ്വ, 24 മാര്‍ച്ച് 2020 (13:24 IST)
കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കിയിരിക്കുകയാണ് സർക്കാർ. സർക്കാർ നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കേസെടുത്ത് തുടങ്ങിയിരിക്കുന്നു. ആരോഗ്യ പ്രവർത്തകർ നൽകിയ മാസ്ക് വലിച്ചെറിഞ്ഞ യാത്രക്കാരനെ കൊച്ചി വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. നെടുമ്പാശേരി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് അറസ്റ്റ് ചെയ്തത്. 
 
54 കാരനായ ഇയാൾ ആരോഗ്യ വകുപ്പ് പ്രവർത്തകരോട് സഹകരിക്കാതെ നെടുമ്പാശേരി വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു. എറണാകുളം ജില്ലയിൽ കലക്ടർ 144 പ്രഖ്യാപിച്ചു. 5 പേരിൽ കൂടുതൽ ആൾകൂട്ടം ശിക്ഷാർഹം. അനാവശ്യമായി വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്. അടച്ചിടൽ നിർദേശം പൂർണമായും പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കുന്നു.  
 
അതേസമയം, കാസർഗോഡിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയ രണ്ട് പ്രവാസികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ കാസർഗോഡ് ജില്ലാ ഭരണഗൂഡം തീരുമാനിച്ചു. നിർദേശങ്ങൾ ലംഘിച്ച് ഇന്ന് പുറത്തിറങ്ങിയ രണ്ട് പ്രവാസികളുടെ പാസ്പോർട്ട് കണ്ടുകെട്ടുന്ന തീരുമാനം ഇന്നെടുത്തിട്ടുണ്ട്. ഇനി വിലക്ക് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനാണ് തീരുമാനം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍