ലോക്ക് ഡൗൺ: സ്വകാര്യ വാഹനങ്ങൾ ഉപയോഗിയ്ക്കാൻ സത്യവാങ്‌മൂലം നൽകണമെന്ന് ഡിജിപി

ചൊവ്വ, 24 മാര്‍ച്ച് 2020 (13:10 IST)
തിരുവനന്തപുരം: കോവിഡ് 19 ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ലോക്‌ ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അവശ്യ സേവനങ്ങൾക്ക് പാസ് നൽകുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്റ. അനാവശ്യമായി സ്വകാര്യ വാഹനങ്ങൾ ഉൾപ്പടെ നിരത്തിലിറങ്ങുന്നത് തടയാനാണ് നടപടി. 
 
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മാധ്യമ പ്രവർത്തകർക്കും അവരുടെ ഐഡി കാര്‍ഡ് ഉപയോഗിച്ച്‌ യാത്ര ചെയ്യാന്‍ സാധിക്കും. സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ സത്യവാങ്മൂലം നല്‍കണം. സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങൾ നൽകി അവസരം ദുരുപയോഗം ചെയ്താൽ അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.
 
മരുന്നുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് ഇളവുണ്ടായിരിക്കും. ടാക്‌സികളും ഓട്ടോയും അത്യാവശ സാധനങ്ങളും മരുന്നുകളും ആശുപത്രി ഉപകരണങ്ങളും കൊണ്ടുപോകാൻ മാത്രമേ ഉപയോഗിക്കാവു. ജില്ലാ പൊലീസ് മേധാവികൾക്കാണ് പാസുകൾ അനുവദിക്കാനുള്ള അധികാരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍