തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്‍ഡൌണ്‍ കേരളത്തില്‍ നിലവില്‍ വരും. സംസ്ഥാന അതിര്‍ത്തി അടച്ചിടും. പൊതുഗതാഗതം നിലയ്ക്കും. റസ്റ്റോറന്‍റുകള്‍ അടയ്ക്കും. അവശ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പാക്കും. പെട്രോള്‍ പമ്പുകളും ആശുപത്രികളും പ്രവര്‍ത്തിക്കും.
കാസര്‍കോഡ് - 19, കണ്ണൂര്‍ - 5, എറണാകുളം - 2, പത്തനംതിട്ട - 1, തൃശൂര്‍ - 1 എന്നിങ്ങനെയാണ് ഇന്ന് കേരളത്തില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത്.