കൊറോണക്കാലത്ത് കഴിച്ചിരിക്കേണ്ട 10 ഭക്ഷണങ്ങൾ

അനു മുരളി

ചൊവ്വ, 24 മാര്‍ച്ച് 2020 (13:08 IST)
കൊറോണ വൈറസ് പടർന്നു പിടിക്കുന്ന ഈ സമയത്ത് നമ്മുടെ വീടുകളിൽ തന്നെ ഇരിക്കക എന്നതാണ് ഏറ്റവും വലിയ പ്രതിരോധം. മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ സുരക്ഷയെ കരുതി മാത്രമല്ല, നമ്മുടെ സുരക്ഷയെ കരുതി കൂടിയാണിത്. 
 
നമ്മുടെ ശരീരത്തിൽ പ്രതിരോധശക്തി വർധിപ്പിക്കുന്ന ഭക്ഷണപദാർത്ഥങ്ങൾ കൂടി ഈ കൊറോണ കാലത്ത് നാം കഴിക്കേണ്ടതുണ്ട്. എന്തൊക്കെ ഭക്ഷണങ്ങളാണ് നമ്മുടെ വീട്ടിലെ പ്രായമായവരും കുട്ടികളും ഈ സമയത്ത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനായി കഴിക്കേണ്ടത് എന്നറിയാമോ?
 
1. രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനായി ഏറ്റവും ഗുണമുള്ള ഭക്ഷണം പച്ചക്കറി തന്നെയാണ്. ഇത് സൂപ്പായി കുടിക്കുന്നതും നല്ലതാണ്. ഇലക്കറികൾ, പയർ, ക്യാരറ്റ് എന്നിവ അടങ്ങുന്ന സൂപ്പ് കഴിക്കുന്നത് വളരെ നല്ലതാണ്. 
2. നെല്ലിക്ക
3. ഓറഞ്ച് 
4. നാരങ്ങ 
5. പ്രതിരോധശേഷി വർധിപ്പിക്കാൻ വെളുത്തുള്ളിക്ക് കഴിയും. വെളുത്തുള്ളി ചവച്ച് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും.
6. ഏത്തപ്പഴം, തേങ്ങാപ്പാൽ
7. തൈര് (ദിവസവും തൈരും മോരും കുടിക്കുന്നത് വളരെ നല്ലതാണ്)
8. ഇഞ്ചി, ചുക്ക് ഇവയും ശരീരത്തിനു ഗുണം ചെയ്യും.
9. രാത്രി ഒരു നേരം പഴങ്ങൾ കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും.
10. ഇലക്കറികൾ എല്ലാം തന്നെ കഴിക്കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍