ഇരുമ്പ് കമ്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെ യുവതി ഷോക്കേറ്റ് മരിച്ചു; ഭർത്താവിനും ഷോക്കേറ്റു

Webdunia
ഞായര്‍, 30 ജൂണ്‍ 2019 (17:08 IST)
ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റാണ് മരിച്ചത്. ഓമശ്ശേരി പുത്തൂർ നാഗാളികാവിൽ മഠത്തിൽ ബൈജുവിന്‍റെ ഭാര്യ ദിവ്യ(35) ആണ് മരിച്ചത്.
 
ഇരുമ്പ് കമ്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷപ്പെടുത്താൻ ശ്രമിച്ച ബൈജുവിനും ഷോക്കേറ്റു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: അനാമിക,അവാന്തിക, അജാക്ഷയ്. സഹോദരങ്ങൾ: വിനു, ഷൈലജ.

അനുബന്ധ വാര്‍ത്തകള്‍

Next Article