കാഴ്ച്ചക്കാരും വായനക്കാരുമായി 426 മില്യൺ ഓഡിയൻസ്, ചരിത്ര നേട്ടം കുറിച്ച് ബിബിസി

ബുധന്‍, 19 ജൂണ്‍ 2019 (15:18 IST)
അന്താരാഷ്ട്ര തലത്തിൽ ബിബിസി ചാനകളും പോർട്ടലുകളുമുൾപ്പടെയുള്ള വാർത്താ സർവീസുകൾ ആഴ്ചയിൽ 426 മില്യൺ ഓഡിയൻസിനെ സ്വന്തമാക്കി ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്. 13 ശതമാനം വർധനവാണ് ഓഡിയൻസിൽ ഉണ്ടായിരിക്കുന്നത് ഗ്ലോബൽ ഓഡിയൻസ് മെഷർ റിപ്പോർട്ട് പ്രകാരം 394 മില്യൺ ഓഡിയൻസ് ബിബിസി ന്യൂസ് കൈവരിച്ചു 47 മില്യൺ വർധനവാണ് കാഴ്ചക്കാരിൽ ഉണ്ടായിരിക്കുന്നത്.
 
ഇംഗ്ലീഷിലും 42 പ്രാദേശിക ഭാഷകളിലുമുള്ള ബിബിസിയുടെ വേൾഡ് സർവീസിന് 319 മില്യൺ കാഴ്ചക്കാരാണുള്ളത്. 41 മില്യൺ അധിക കാഴ്ചക്കാർ ഇക്കുറി വേൾഡ് സർവീസിന് ഉണ്ടായി.

ഇന്ത്യൻ പ്രദേശിക ഭാഷകളിലുള്ള ബിബിസി ന്യൂസ് 50 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കി മികച്ച നേട്ടം സ്വന്തമാക്കി. ബിബിസിക്ക് ഏറ്റവുമധികം കാഴ്ചക്കാരുള്ള ടോപ്പ് 10 രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമതാണ്.
 
42 പ്രാദേശിക  ഭാഷകളിൽ മാത്രം 259 മില്യൺ കാഴ്ചക്കാർ ബിബിസിക്കുണ്ട്. ഇന്ത്യ, കെനിയ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ബിബിസി സർവീസുകളാണ് മികച്ച നേട്ടം കൈവരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഒൻപത് പ്രദേശിക ഭാഷകളിലാണ് ബിബിസി വാർത്താ സേവനങ്ങൾ ഉള്ളത്. അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയിലാണ് ബിബിസി വലിയ നേട്ടം കൈവരിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍