വരനൊപ്പം കുതിരപ്പുറത്തേക്ക് ചാടി കയറി, പിന്നീട് നാഗനൃത്തം, എന്തു ചെയ്യണമെന്ന് അറിയാതെ വരനും കാഴ്ചക്കാരും, വീഡിയോ വൈറൽ !
പല തരത്തിലുള്ള വിവാഹങ്ങൾ നമ്മുടെ നാട്ടിൽ നടക്കാറുണ്ട്. ഒരോ നാടിനും ഓരോ വി,ഭാഗം ആളുകൾക്കുമെല്ലാം പ്രത്യേക രീതിയിലുള്ള വിവഹ ചടങ്ങുകളാണ്. എല്ലാം ആട്ടവും പാട്ടുമായി അഘോഷമയമായിരിക്കും. ഒരു വിവാഹ ചടങ്ങിനിടെ എവിടെനിന്നോ കടന്നുവന്ന ഒരു യുവാവ് മദ്യ ലഹരിയിൽ നാഗനൃത്തം കളിക്കുന്നത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ട്രെൻഡിംഗ്.
കുതിരപ്പുറത്ത് ചെറുക്കനെ എഴുന്നള്ളിച്ച് വരുന്നതതിനിടെ കൂടെ കയറിയ യുവാവ് നാഗനൃത്തം ചെയ്യാൻ തുടൺക്കുകയായിരുന്നു. മദ്യ ലഹരിയിൽ യുവാവിന്റെ നാഗനൃത്തം കണികളിൽ ചിരിപടർത്തി. ഇത് വേറും പാമ്പല്ല, ഒരു അനക്കോണ്ടയാണ് എന്ന് അളുകൾ വിളിച്ചു പറയുന്നത് ദൃശ്യങ്ങളിൽനിന്നും കേൾക്കാം.
കുതിരപ്പുറത്തിരുന്ന് നാഗനൃത്തം കളിച്ച് അനായാസം തിരിയുകയും മറിയുകയുമെല്ലാമാണ് കക്ഷി. വരന്റെ ചുണ്ടിൽ വച്ചുകൊടുത്ത പണം കടിച്ചെടുത്ത് നൃത്തം ചെയ്യുന്ന യുവാവ് സമീപത്തുണ്ടായിരുന്ന ആളുകൾക്ക് കൊടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. ഇതെല്ലാം കണ്ടുകൊണ്ട് എന്തു ചെയ്യണം എന്ന് അറിയാത്ത അവസ്ഥയിൽ ഇരിക്കുകയണ് വരൻ. ട്വിറ്ററില് പ്രത്യക്ഷപ്പെട്ട വീഡിയോ ഇപ്പോൾ സാമൂഹ്യ മധ്യമങ്ങളിലാകെ വൈറലായി കഴിഞ്ഞു.