വധുവില്ലാതെ യുവാവിന്റെ വിവാഹം, പിന്നിലെ കഥ ആരുടെയും ഹൃദയത്തിൽ തൊടും !

ചൊവ്വ, 14 മെയ് 2019 (16:01 IST)
വധുവില്ലാതെ വിവാഹമോ ? പിന്നെന്തിനാണ് വിവാഹം എന്നൊക്കെയാവും ഇത്തരം ഒരു കാര്യം കേൾക്കുമ്പോൾ പലരുടെയും മനസിലേക്കെത്തുക. എന്നാൽ വധുവില്ലാതെ നടന്ന ഈ വിവാഹ ചടങ്ങിന് പിന്നിൽ ഒരു കഥതന്നെയുണ്ട്. ഗുജറാത്തിലെ ഹിമ്മത് നഗറിലെ അജയ് ബാരറ്റ് എന 27കാരന്റെ അഗ്രഹം സഫലീകരിക്കുന്നതിനായാണ് പിതാവും ബന്ധുക്കളും ചേർന്ന് ഇത്തരത്തിൽ ഒരു വിവാഹ ചടങ്ങ് ഒരുക്കിയത്. 
 
ലേർണിംഗ് ഡിസ്എബിലിറ്റിയുമായാണ് അജയ് ബാരറ്റ് ജനിച്ചത്. ചെറുപ്പത്തിൽ തന്നെ അജയ്ക്ക് തന്റെ അമ്മയെ നഷ്ടമാവുകയും ചെയ്തു. ബന്ധുക്കളുടെയും അയൽക്കാരുടെയും വിവഹങ്ങളിൽ പങ്കെടുക്കുമ്പോൾ തന്നെ വിവാഹം വളരെ അഡംബരമയി തന്നെ നടത്തണം എന്ന് അജയ് അച്ഛനോട് പറയാറുണ്ട്. തന്റെ വിവാഹം എപ്പോഴായിരിക്കും എന്ന് അജയ് പിതാവിനോട് ചോദിക്കാറുണ്ട് എങ്കിലും ഇതിന് കൃത്യമായ മറുപടി നൽകാൻ പിതാവിന്  സധിച്ചിരുന്നില്ല.      
 
ഗ്രാമത്തിലെ എല്ലാ വിവാഹങ്ങളിലും അജയ് പങ്കെടുക്കുമായിരുന്നു. വിവാഹ ചടങ്ങുകളിലെ സംഗീതവും നൃത്തവുമെല്ലാമാണ് വിജയ് ഏറെ ആസ്വദിച്ചിരുന്നത്.ലേർണിംഗ് ഡിസ്എബിലിറ്റി ഉള്ളതിനാൽ അജയ്ക്ക് അനുയോജ്യയായ ഒരു വധുവിനെ കണ്ടെത്താൻ ബന്ധുക്കൾക്ക് സാധിച്ചില്ല. ഇതോടെ അജയുടെ ആഗ്രഹം സഫലീകരിക്കുന്നതിനായി ഒരു വിവാഹ ചടങ്ങ് ഒരുക്കാൻ പിതാവും ബന്ധുക്കളും തീരുമാനിക്കുകയായിരുന്നു. 800ഓളം അളുകൾ ഭക്ഷണം ഒരുക്കി. ആചാര പ്രകാരമാണ് അജയ്‌ക്കായി ബന്ധുക്കൾ വിവാഹ ചടങ്ങ് ഒരുക്കിയത്.

ഫോട്ടോ ക്രഡിറ്റ്സ്: എ എൻ ഐ 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍