തൃശൂരിലെ ജയസാധ്യതയിൽ ടി എൻ പ്രതാപന് ആശങ്കയോ ? പിന്നിലെ കാരണം എന്ത് ?

ചൊവ്വ, 14 മെയ് 2019 (17:46 IST)
കേരളത്തിലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രദ്ദേയമായ മണ്ഡലങ്ങളിൽ ഒന്നായിരുന്നു തൃശൂർ മണ്ഡലം. നടനും രാജ്യസഭാ എം പിയുമായ സുരേഷ്‌ഗോപിയുടെ സ്ഥാനാർത്ഥിത്വമാണ് ഇതിന് പിന്നിലെ പ്രധാന കാരണം. യു ഡി എഫിൽനിന്നും ടി എൻ പ്രദാപനും, എൽ ഡി എഫിൽനിന്നും രാജാജി മാത്യു തോമസുമാണ് മണ്ഡലത്തിൽ മത്സരിച്ചത്. 
 
ബി ജെപിക്ക് വലിയ അടിത്തറയില്ലാത്ത മണ്ഡലമയിരുന്നിട്ട് കൂടി ജയ സധ്യതയിൽ കോൺഗ്രസ് സ്ഥാനാർത്ഥി ടി എൻ പ്രദാപൻ ആശങ്ക അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സുരേഷ് ഗോപിയുടെ സ്ഥാനാർത്ഥിത്വം ഹൈന്ദവ വോട്ടുകൾ ബി ജെ പിക്ക് അനുകൂലമക്കി എന്നാതാണ് ആശങ്കക്ക് പിന്നിലെ കാരണമായി ടി എൻ പ്രദാപൻ ചൂണ്ടിക്കാൽട്ടുന്നത് എന്നാണ് സൂചന.
 
തിരുവനന്തപുരവും പത്തനംതിട്ടയും കഴിഞ്ഞാൽ പിന്നെ ബി ജെ പി ഏറ്റവുമധികം പ്രതീക്ഷകൽ വച്ചു പുലർത്തുന്ന മണ്ഡലമാണ് തൃശൂർ എന്നാൽ ബി ജെ പിക്ക് വളക്കൂറുള്ള മണ്ണാണോ തൃശൂർ ? എൽ ഡി എഫിനും, യു ഡി എഫിനും സമാനമായ സ്വധീനാമുണ്ട് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 3,89,209 വോട്ടുകൾ നേടി 38,227 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് സി പി ഐ സ്ഥാനാർത്ഥി സി എൻ ജയദേവൻ വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ പി ധനപാലൻ 3,50,982 വോട്ടുകൾ നേടി. 
 
ബി ജെപി സ്ഥാനാർത്ഥിയായ കെ പി ശ്രീഷൻ 1,20,681വോട്ടുകൾ നേടിയിരുന്നു എന്നതാണ് ബി ജെ പിക്ക് പ്രതീക്ഷ നൽകുന്ന പ്രധാന ഘടകം. ആം ആത്മി പാർട്ടിയുടെ സ്ഥനാർത്ഥിയായി മത്സരിച്ചിരുന്ന സാറാ ജോസഫ് 44,638 വോട്ടുകൾ നേടിയിരുന്നു. 10,050 നോട്ട വോട്ടുകളും 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ ലോക്സഭാ മണ്ഡലത്തിൽ രേഖപ്പെടുത്തി.
 
എന്നാൽ ഈ വോട്ടിംഗ് പാറ്റേർണിൽ ശബരിമല സമരങ്ങളും സുരേഷ് ഗോപിയുടെ സ്ഥാനർത്ഥിത്വവും മാറ്റി മറിക്കും എന്നാണ് ബി ജെ പിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞതവണ രേഖപ്പെടുത്തിയ നോട്ട വോട്ടുകളും, പുതിയ വോട്ടർമാരും തിരഞ്ഞെടുപ്പിലെ നിർണായക ശക്തികളാണ്. കഴിഞ്ഞ തവണത്തെ വോട്ടിംഗ് പാറ്റേർണും ഇത്തവണത്തെ സാഹചര്യങ്ങളും കണക്കിലെടുത്താൽപോലും വിജയിക്കണം എങ്കിൽ ബി ജെ പിക്ക് അനുക്കുലമായ വലിയ തരംഗം മണ്ഡലത്തിൽ ഉണ്ടാകണം. 
 
തിരുവനന്തപുരത്തെ കാര്യങ്ങൾ പരിശോധിച്ചാൽ കോൺഗ്രസിന്റേത് ശക്തനായ സ്ഥാനാർത്ഥിയാണെങ്കിൽ കൂടിയും കഴിഞ്ഞാൽ വർഷങ്ങളിലെ വോട്ടിംഗ് പറ്റേർണും നിലവിലെ സാധ്യതയും കണക്കിലാക്കിയാൽ. ബി ജെ പിയുടെ ജയസാധ്യത തള്ളിക്കളയാനവില്ല. എന്നാൽ ബി ജെ പിക്ക് അത്ര വേഗത്തിൽ വിജയിക്കാൻ സാധിക്കുന്ന സ്ഥിതി തൃശൂർ മണ്ഡലത്തിൽ ഇല്ല എന്നാണ് നിലവിലെ സാഹചര്യത്തിൽ പറയാനാവുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍