Loksabha Elections 2024: മരിച്ചയാളുടെ വോട്ടു ചെയ്യാനെത്തിയ സ്ത്രീ പിടിയിൽ

എ കെ ജെ അയ്യർ
വെള്ളി, 26 ഏപ്രില്‍ 2024 (12:08 IST)
പാലക്കാട് : പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ പട്ടാമ്പിയിൽ മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ സ്ത്രീ അധികാരികളുടെ പിടിയിലായി. പട്ടാമ്പി കൊപ്പം മുതുതല എയ്ഡഡ് അപ്പർ പ്രൈമറി സ്കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാൻ ശ്രമം നടന്നത്. 
 
പർദ്ദ ധരിച്ച് എത്തിയ സ്ത്രീയാണ് പിടിയിലായത്. ഒരു മാസം മുൻപ് മരിച്ചയാളുടെ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴാണ് ഇവർ പിടിയിലായത്.  കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
 

അനുബന്ധ വാര്‍ത്തകള്‍

Next Article