അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 13 ഫെബ്രുവരി 2025 (13:39 IST)
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കെതിരെ സ്വീകരിച്ച നടപടി പിന്‍വലിച്ചു സര്‍ക്കാര്‍. പൊതുമരാമത്ത് വകുപ്പിലെ 31 പേരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പെന്‍ഷന്‍ തുക തിരിച്ചടച്ച സാഹചര്യത്തിലാണ് നടപടി. 18 ശതമാനം പലിശ സഹിതമാണ് പെന്‍ഷന്‍ തുക ഇവര്‍ തിരിച്ചടച്ചത്. അതേസമയം വിഷയത്തില്‍ വകുപ്പ് അന്വേഷണം തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
 
ജീവനക്കാര്‍ അല്ലാതെ അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കെതിരെയും നടപടി ഉണ്ടാകുമെന്നും പെന്‍ഷനില്‍ അനധികൃതമായി കയറിക്കൂടാന്‍ സാഹചര്യം ഒരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്.
 
ഇതില്‍ കോളേജ് അധ്യാപകരും സ്‌കൂള്‍ അധ്യാപകരും ഉള്‍പ്പെട്ടിരുന്നു. ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍