തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി, 2 ദിവസം ആരോടും പറയാതെ രഹസ്യമായി സൂക്ഷിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 12 ഫെബ്രുവരി 2025 (20:02 IST)
തൃശൂരില്‍ 12 വയസ്സുകാരന്റെ സ്വകാര്യ ഭാഗത്ത് മോതിരം കുടുങ്ങി. ആണ്‍കുട്ടി കുളിക്കുന്നതിനിടെ സ്വകാര്യഭാഗത്ത് കട്ടിയുള്ള സ്റ്റീല്‍ മോതിരം കുടുങ്ങുകയായിരുന്നു. പുറത്തു പറയാനുള്ള നാണക്കേട് കൊണ്ടും പേടി കൊണ്ടും സംഭവം കുട്ടി രണ്ടു ദിവസം രഹസ്യമാക്കി വച്ചു. തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് മാതാപിതാക്കളെ അറിയുക്കുകയായിരുന്നു. അപ്പോഴേക്കും മോതിരം മുറുകുകയും ഇത് കടുത്ത നീര്‍വീക്കത്തിനു കാരണമാവുകയും ചെയ്തു. 
 
സ്ഥിതിഗതികളുടെ ഗൗരവം മനസ്സിലാക്കിയ വീട്ടുകാര്‍ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ കേസ് പരിശോധിച്ചപ്പോള്‍ മോതിരം വളരെ കട്ടിയുള്ളതും ഇറുകിയതുമാണെന്ന് കണ്ടെത്തി. അത് നീക്കം ചെയ്യുന്നത് വലിയ വെല്ലുവിളിയായിരുന്നു. 'ആദ്യം, ഒരു സാധാരണ സ്റ്റീല്‍ കട്ടര്‍ ഉപയോഗിക്കാനാണ് ഡോക്ടര്‍മാര്‍ ശ്രമിച്ചത് പക്ഷേ അത് പരാജയപ്പെട്ടു. 
 
അവര്‍ പിന്നീട് ഒരു ഇലക്ട്രിക് കട്ടര്‍ ഉപയാഗിക്കുകയും കുട്ടിക്ക് ദോഷം വരുത്താതെ ലോഹം ശ്രദ്ധാപൂര്‍വ്വം മുറിച്ചെടുക്കുകയും ചെയ്തു. രണ്ട് ദിവസത്തെ  ചികിത്സയില്‍ കുട്ടി പൂര്‍ണമായി സുഖം പ്രാപിച്ചു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉടനടി വൈദ്യസഹായം തേടണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍