വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം മാത്രം വൈദ്യുത അപകടങ്ങളില്‍ മരിച്ചത് 11 പേര്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 17 ഫെബ്രുവരി 2022 (11:15 IST)
വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം മാത്രം വൈദ്യുത അപകടങ്ങളില്‍ മരിച്ചത് 11 പേര്‍. ഇതില്‍ അനധികൃതമായി സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്ന് ഷോക്കേറ്റ് മൂന്നുപേരും വയറിങ് ജോലിക്കിടെ അഞ്ചുപേരും വീടുകളില്‍ നിന്ന് മൂന്നുപേരുമാണ് മരിച്ചത്. വയനാട്ടില്‍ വൈദ്യുത അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 
വിളവെടുപ്പ് കാലമായ ഫെബ്രുവരി മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്. വിളവെടുപ്പ് സമയത്ത് കഴിഞ്ഞ വര്‍ഷം മൂന്നുപേരാണ് മരിച്ചത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article