വയനാട് വാകേരിയില്‍ വീണ്ടും കടുവയിറങ്ങി

സിആര്‍ രവിചന്ദ്രന്‍
ഞായര്‍, 24 ഡിസം‌ബര്‍ 2023 (08:40 IST)
വയനാട് വാകേരിയില്‍ വീണ്ടും കടുവയിറങ്ങി. ഇന്നലെ രാത്രി പശുക്കിടാവിനെ കൊന്ന് ശരീരഭാഗങ്ങള്‍ ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതോടെ കടുവയുടെ സാനിധ്യം വീണ്ടും സ്ഥിരീകരിക്കുകയായിരുന്നു. വനംവകുപ്പ് അധികൃതര്‍ പരിശോധന തുടരുകയാണ്. വാകേരിയ്ക്ക് നാലുകിലോമീറ്റര്‍ അകലെ സിസിയിലാണ് കടുവ ഇറങ്ങിയത്. 
 
കര്‍ഷകനെ കൊന്ന് ഭക്ഷിച്ച നരഭോജി കടുവയെ പിടികൂടിയതിന് പിന്നാലെയാണ് മറ്റൊരു കടുവ ഇറങ്ങിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article