സംസ്ഥാനത്ത് വീണ്ടും സ്ത്രീധന പീഡനം

സിആര്‍ രവിചന്ദ്രന്‍

ശനി, 23 ഡിസം‌ബര്‍ 2023 (20:09 IST)
സുല്‍ത്താന്‍ ബത്തേരി നായ്ക്കട്ടി സ്വദേശിതെതിരെയാണ് പരാതി. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ യുവതിയുടെ പരാതി. ഷഹാന ബാനുവാണ് പരാതിക്കാരി. തന്റെ 11 വയസുള്ള മകളോടൊപ്പമാണ് പരാതി നല്‍കിയത്. മകളോടൊപ്പം ഭര്‍ത്താവിന്റെ വീടിന് മുന്നില്‍ പ്രതിഷേധിക്കുകയായിരുന്നു യുവതി.
 
തുടര്‍ന്ന് പോലീസെത്തിയാണ് ഇവരെയും മകളെയും തിരിച്ചയച്ചത്. തനിക്കും മകള്‍ക്കും ജീവനാംശമോ നഷ്ടപരിഹാരമോ നല്‍കാതെയാണ് ഭര്‍ത്താവ് രണ്ടാം വിവാഹം കഴിച്ചതെന്നും യുവതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍