വയനാട്ടില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 16 ജൂലൈ 2022 (17:21 IST)
വയനാട്ടില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടെ മണ്‍തിട്ടയിടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. ബത്തേരി കോളിയാടി നായ്ക്കപാടി കോളനിയിലെ ബാബു ആണ് മരിച്ചത്. 37 വയസായിരുന്നു. മണ്ണിടിഞ്ഞ് വീണ് ബാബു പൂര്‍ണമായും മണ്ണിനടിയിലാകുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം നടന്നത്. 
 
ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. 

അനുബന്ധ വാര്‍ത്തകള്‍

Next Article