മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി

സിആര്‍ രവിചന്ദ്രന്‍

ശനി, 16 ജൂലൈ 2022 (11:51 IST)
മങ്കിപോക്‌സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. മെഡിക്കല്‍ സംഘം ആരോഗ്യ ഡയറക്ടറേറ്റില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കൂടാതെ രോഗം ബാധിച്ചയാള്‍ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സംഘം സന്ദര്‍ശിക്കും. 
 
കൊല്ലത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെത്തിയത് ടാക്‌സിയിലാണ്. രോഗിയുടെ സഹോദരന്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്ന് രാവിലെ ഡ്രൈവറെ കണ്ടെത്തിയിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍