സ്‌കൂളിന് മുന്നിലെ ബസ്‌റ്റോപ്പില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 14 ജൂലൈ 2022 (08:19 IST)
സ്‌കൂളിന് മുന്നിലെ ബസ്‌റ്റോപ്പില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു. കൂമ്പന്‍പാറ ഫാത്തിമമാതാ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി അസ്ലഹ അലിയാര്‍ ആണ് മരിച്ചത്. 17 വയസായിരുന്നു. ബസ് കയറുന്നതിനായി സ്‌കൂളിനുമുന്നിലെ ബസ്റ്റോപ്പില്‍ എത്തിയപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍