തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷൻ ട്രാക്കിൽ വെള്ളം കയറി. അതുകൊണ്ട് ഇന്നത്തെ പല ട്രെയിനുകളുടേയും സമയം വൈകും. തിരുവനന്തപുരത്തേക്ക് എത്തിച്ചേരേണ്ട ട്രെയിനുകളും വൈകും.
തിരുവനന്തപുരത്ത് നിന്ന് 11.15 ന് പുറപ്പെടേണ്ട കേരള എക്‌സ്പ്രസ് ഒരു മണിക്കൂര്‍ വൈകി ഉച്ചയ്ക്ക് 12.23 നാണ് പുറപ്പെട്ടത്. സംസ്ഥാനത്ത് മറ്റന്നാൾ വരെ ശക്തമായ മഴ ഉണ്ടായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ രാത്രി തുടങ്ങിയ മഴയ്‌ക്ക് ഒട്ടും ശമനമില്ല.