എറണാകുളത്ത് വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

Webdunia
ചൊവ്വ, 31 ജൂലൈ 2018 (12:53 IST)
തൃപ്പൂണിത്തുറ: വീട്ടുവളപ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം ഉദയംപേരൂരില്‍ നടക്കാവ് കറുകശേരിയില്‍ 25കാരനായ അഖിലിനെയാണ് പൊലീസ് പിടികൂടിയത്. 
 
വീട്ടുവളപ്പിലെ ചെടിച്ചട്ടിയിൽ അഖിൽ കഞ്ചാവ് നട്ടുവളർത്തുന്നതായി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഉദയം പേരൂര്‍ എസ്.ഐ കെ.എ ഷിബുവിന്റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്. ഇയാളിൽ നിന്നും ഒരു പൊതി കഞ്ചാവും പിടികൂടിയിട്ടുണ്ട്. അഖിലിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
 
വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിന് കൊച്ചിയിൽ കഴിഞ്ഞ മാര്‍ച്ചില്‍ യുവതി അറസ്റ്റിലായിരുന്നു. ടെറസില്‍ ചെടിച്ചട്ടിയിലായിരുന്നു കഞ്ചാവ് കൃഷി ചെയ്തിരുന്നത്. ആറ് മാസത്തോളം വളര്‍ച്ചയെത്തിയ അഞ്ച് കഞ്ചാവ് ചെടികള്‍ പൊലീസ് അന്ന് പിടിച്ചെടുത്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article