‘ദുബായിലും കേരളത്തിലും കുടുങ്ങിപ്പോയ ആ മക്കള്‍ക്ക് വേണ്ടി സുഷമ സ്വരാജും കുമ്മനവും ഇടപെടണം’ - വി ടി ബലറാമിന്‍റെ പോസ്റ്റ് വൈറല്‍ !

Webdunia
തിങ്കള്‍, 5 ഫെബ്രുവരി 2018 (17:25 IST)
സി പി എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരി ദുബായില്‍ കുടുങ്ങിയതിനെ പരിഹസിച്ച് വി ടി ബലറാം എം എല്‍ എ രംഗത്ത്. ബലറാമിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറി.
 
ബലറാമിന്‍റെ എഫ് ബി പോസ്റ്റിന്‍റെ പൂര്‍ണരൂപം:
 
രണ്ട് ആണ്‍മക്കള്‍;
മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല
രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!
തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.
 
ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.

അനുബന്ധ വാര്‍ത്തകള്‍

Next Article