മിന്നല്‍പരിശോധനയ്ക്കായി ഭക്‌ഷ്യമന്ത്രി കോഴിക്കോട് എത്തി; വേങ്ങരയിലെ പച്ചക്കറി മൊത്തസംഭരണ വിതരണ കേന്ദ്രത്തില്‍ വന്‍ ക്രമക്കേടെന്ന് ഭക്‌ഷ്യമന്ത്രി

Webdunia
തിങ്കള്‍, 25 ജൂലൈ 2016 (11:44 IST)
മിന്നല്‍പരിശോധനയ്ക്കായി ഭക്‌ഷ്യമന്ത്രി വി എസ് സുനില്‍ കുമാര്‍ കോഴിക്കോട് എത്തി. വേങ്ങരയിലെ പച്ചക്കറി മൊത്ത സംഭരണ വിതരണ കേന്ദ്രത്തിലാണ് ഭക്‌ഷ്യമന്ത്രി മിന്നല്‍പരിശോധന നടത്തിയത്. ഇവിടെ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് സുനില്‍ കുമാര്‍ പറഞ്ഞു.
 
വന്‍ ക്രമക്കേടാണ് സംഭരണ വിതരണ കേന്ദ്രത്തില്‍ നടക്കുന്നത്. പച്ചക്കറി സംഭരണം മുതല്‍ കെട്ടിടം വാടകയ്ക്ക് നല്കിയതില്‍ വരെ ക്രമക്കേട് നടന്നിട്ടുണ്ട്. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
 
തിരുവനന്തപുരത്തെ ആനയറയില്‍ വേള്‍ഡ് മാര്‍ക്കറ്റിലും കഴിഞ്ഞദിവസം സുനില്‍ കുമാര്‍ പരിശോധന നടത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോര്‍ട്ടികോര്‍പ് എം ഡി സുരേഷ് കുമാറിനെ സസ്പെന്‍ഡ് ചെയ്തത് വിവാദമായിരുന്നു.
Next Article