ഗുരുതര നിലയില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കോന്നി സ്വദേശിയായ പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍.
കുട്ടിയുടെ ചികിത്സാചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ആശുപത്രിയില്‍ പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. മരിച്ച പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന കോന്നി സ്വദേശി ആര്യ കെ. സുരേഷിനെയാണ് ആശുപത്രിയില്‍ ചികിസ്തയിലുള്ളത്.