ഇനി മോദിയുടെ ഫാസിസിറ്റ് നടപടികള്‍ക്ക് വേഗതയേറും, ഇത് രാജ്യത്തിന് അപക‌ടമാണ്: വി എസ് അച്യുതാനന്ദൻ

Webdunia
ഞായര്‍, 12 മാര്‍ച്ച് 2017 (14:22 IST)
നിയമസഭ തെരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയ മുന്നേറ്റം അപകടകരമെന്ന് ഭരണ പരിഷ്‌കരണ കമ്മീഷയന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ബിജെപിയുടെ പ്രവര്‍ത്തനം നാസികളുടേതിന് സമാനമാണ്. ഇനി മോദിയുടെ ഫാസിസിറ്റ് നടപടികള്‍ക്ക് വേഗതയേറുമെന്നും വിഎസ് പറഞ്ഞു. 
 
അവരുടെ മുന്നേറ്റം രാജ്യത്തിന്റെ അപകടസൂചനയാണ്. രാജ്യത്തെ കോണ്‍ഗ്രസിന്റെ അവസ്ഥ ദയനീയമാണ്‌.
രാജ്യത്തിന് നേരിടുന്ന ആപത്സൂചനകളെ ചെറുക്കാന്‍ ഇടത്-മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ യോജിപ്പ് വിപുലപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷ വോട്ട് ഭിന്നിച്ചും വര്‍ഗീയ കാര്‍ഡ് തരാതരംപോലെ ഇറക്കിയും കേന്ദ്രഭരണം ദുരുപയോഗം ചെയ്തുമാണ് ബിജെപി വലിയ വിജയം നേടിയതെന്നും വിഎസ് പറഞ്ഞു.
Next Article