പോരാളി ഷാജിക്കെതിരെ പരാതിയുമായി വിഎം സുധീരൻ

Webdunia
ഞായര്‍, 21 മാര്‍ച്ച് 2021 (10:58 IST)
പോരാളി ഷാജി എന്ന ഫേസ്‌ബുക്ക് പേജിനെതിരെ പരാതിയുമായി കോൺഗ്രസ് നേതാവ് വിഎം സുധീരൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തന്റെ ചിത്രംവെച്ച് അപകീർത്തികരമായ പോസ്റ്ററുകൾ പ്രചരിപ്പിച്ചതിനെതിരെയാണ് പരാതി. സംസ്ഥാന പൊലീസ് മേധാവിക്കും മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനുമാണ് സുധീരൻ പരാതി നൽകിയത്.
 
എടതിരിഞ്ഞി വായനശാല ചർച്ചാവേദി, ‘പോരാളി ഷാജി’ എന്നീ ഫേസ്ബുക്ക് പേജുകളിലാണ് തന്റെ പേരിൽ അപകീർത്തികരമായ പ്രസ്‌താവനകൾ പ്രചരിക്കുന്നതെന്നും ഇത് വാർത്തയായി നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെയും നടപടി വേണമെന്നും പരാതിയിൽ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article