വിസ്‌മയ സിപിഐ നേതാവിന്‍റെ മകള്‍, ഇടപെട്ട് മന്ത്രി; കിരണ്‍ രക്ഷപ്പെടില്ല

Webdunia
ചൊവ്വ, 22 ജൂണ്‍ 2021 (10:14 IST)
ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കുടുംബത്തിന് ഇടത് പാരമ്പര്യം. സിപിഐ കൈതോട് ബ്രാഞ്ച് സെക്രട്ടറി ത്രിവിക്രമനാണ് വിസ്മയയുടെ പിതാവ്. സിപിഐ മന്ത്രി കൂടിയായ ജെ.ചിഞ്ചുറാണി വിഷയത്തില്‍ ഇടപെട്ടു. വിസ്മയയുടെ മരണം ഞെട്ടിക്കുന്നതാണെന്നും മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ തീര്‍ച്ചയായും വെളിച്ചത്തുവരണമെന്നും മന്ത്രി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സമൂഹം ജാഗ്രതയോടെ നിലകൊള്ളണമെന്നും മന്ത്രി പറഞ്ഞു. വിസ്മയയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍ കുമാറിനെ പ്രതിരോധത്തിലാക്കുന്നതാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭര്‍ത്താവിന്റെ തുടര്‍ച്ചയായ പീഡനങ്ങളെ തുടര്‍ന്നാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം. വിസ്മയയുടെ കുടുംബം കിരണിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവ് തന്നെ നിരന്തരം മര്‍ദിച്ചിരുന്നതായി വിസ്മയ പറയുന്നതിന്റെ രേഖകള്‍ പുറത്തുവന്നിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article