വിസ്മയ കേസ്: കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ് ശിക്ഷ, ജീവപര്യന്തമില്ല

Webdunia
ചൊവ്വ, 24 മെയ് 2022 (12:53 IST)
വിസ്മയ കേസില്‍ ശിക്ഷാവിധി. വിസ്മയയുടെ ഭര്‍ത്താവും പ്രതിയുമായ കിരണ്‍ കുമാറിന് പത്ത് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. കൊല്ലാം സെഷന്‍സ് കോടതിയുടേതാണ് വിധി. പരമാവധി ശിക്ഷയായ ജീവപര്യന്തം വേണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

കുറ്റം ചേര്‍ത്ത എല്ലാ വകുപ്പുകളിലും പ്രത്യേകം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും എല്ലാം ചേര്‍ത്ത് പത്ത് വര്‍ഷമായി ജയില്‍ ശിക്ഷ അുഭവിച്ചാല്‍ മതി. ഇത് കൂടാതെ പന്ത്രണ്ടര ലക്ഷം രൂപ നഷ്ട പരിഹാരവും കോടതി വിധിച്ചിട്ടുണ്ട്. 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article