അച്ഛന് ഓർമക്കുറവ്, അമ്മയ്ക്കും അസുഖങ്ങളുണ്ട്, കുറ്റമൊന്നും ചെയ്തിട്ടില്ല :കിരൺകുമാർ

Webdunia
ചൊവ്വ, 24 മെയ് 2022 (11:52 IST)
അച്ഛന് ഓർമ്മകുറവാണെന്നും നോക്കാൻ ആളില്ലെന്നും വിസ്മയ കേസിൽ കുറ്റക്കാരാനെന്ന് കണ്ടെത്തിയ കിരൺകുമാർ കോടതിയോട്. ശിക്ഷാവിധി പ്രഖ്യാപിക്കും മുൻപ് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കിരൺ. അമ്മയ്ക്കും രോഗങ്ങളുണ്ടെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കിരൺ കോടതിയിൽ പറഞ്ഞു.
 
സ്ത്രീധന പീഡനവും ഗാർഹിക പീഡനവും ഉൾപ്പടെ പ്രോസിക്യൂഷൻ ചുമത്തിയ അഞ്ച് കുറ്റങ്ങളും കിരൺകുമാർ നടത്തിയതായി കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. ഐപിസി 498 (A)ഗാർഹിക പീഡനം, 304 (B) സ്ത്രീധന പീഡനം മൂലമുള്ള മരണം, 306 ആത്മഹത്യ പ്രേരണ,സ്ത്രീധന നിരോധന നിയമത്തിലെ 3,4 വകുപ്പുകൾ പ്രകാരം പ്രതി കുറ്റക്കാരനാണെന്നാണ് കോടതിയുടെ കണ്ടെത്തൽ.

അനുബന്ധ വാര്‍ത്തകള്‍

Next Article