കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചു: തിരുവനന്തപുരം പോത്തീസിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കി

ശ്രീനു എസ്
ബുധന്‍, 4 ഓഗസ്റ്റ് 2021 (20:22 IST)
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം പോത്തീസിന്റെ ലൈസന്‍സ് നഗരസഭ റദ്ദാക്കി. ഇന്നലെയായിരുന്നു ആരോഗ്യവിഭാഗം പോത്തീസില്‍ പരിശോധന നടത്തിയത്. പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. 
 
ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവുകള്‍, കേരള മുനിസിപ്പാലിറ്റി ആക്ടിലെ വകുപ്പ് 447, കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article