പാലക്കാട് കടന്നല്‍ കുത്തേറ്റ് ഒന്നാംക്ലാസുകാരന്‍ മരിച്ചു. കോണിക്കഴി പറക്കുന്നത്ത് കണ്ണന്റെയും ലക്ഷ്മിയുടേയും മകന്‍ സജിത് ആണ് മരിച്ചത്. സത്രംകാവില്‍ എയുപിഎസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അഞ്ചുവയസുകാരനായ സജിത്ത്. പിതാവിനൊപ്പം റബ്ബര്‍ തോട്ടത്തില്‍ നിന്ന് വിറകെടുക്കുന്നതിനിടെയാണ് കടന്നല്‍ കുത്തിയത്.